ചലച്ചിത്രം

നാടുവിട്ടുപോകുന്നില്ല, ബുള്ളറ്റിൽ കറങ്ങുന്നില്ല, വീട്ടുകാരുമായി പിണങ്ങുന്നില്ല...; പക്കാ നാട്ടുമ്പുറത്തുകാരൻ: പുതിയ കഥാപാത്രത്തെക്കുറിച്ച് ദുൽഖർ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: നാടുവിട്ടു പോകുന്നില്ല, ബാക്ക്പാക്ക് തൂക്കുന്നില്ല, ബുള്ളറ്റിൽ കറങ്ങുന്നില്ല, വീട്ടുകാരുമായി പിണങ്ങുന്നില്ല... നാടിനെയൂം നാട്ടു പച്ചയേയും സ്നേഹിക്കുന്ന, ജോൺസൻ മാഷിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന, ഒരുപാട് നൊസ്റ്റാൾജിയകൾ സൂക്ഷിക്കുന്ന, മുണ്ടുടുത്ത് നടക്കുന്ന പക്ക നാടൻ കഥാപാത്രം-   രണ്ടു വർഷത്തെ ഇടവേളക്കു ശേഷം മലയാളത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചു ദുൽഖർ സൽമാൻ പറയുന്നത് ഇങ്ങനെയാണ്.

ബിസി നൗഫൽ സംവിധാനം ചെയ്ത 'ഒരു യമണ്ടൻ പ്രേമകഥ'യിലൂടെയാണ് ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിൽ രണ്ടുവർഷം ​ഇടവേള വന്നത് മനപ്പൂർവമല്ലെന്നും ഇതര ഭാഷാ ചിത്രങ്ങളുടെ തിരക്കുകൾക്കിടയിലും മലയാള സിനിമയായിരുന്നു മനസ്സ് നിറയെ എന്നും ദുൽഖർ പറയുന്നു. 

മനസിനു തൃപ്തി നൽകുന്ന, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വേഷവുമായി ‘ഒരു യമണ്ടൻ പ്രേമകഥ’ എത്തിയപ്പോൾ അതിൽ മുഴുകുകയും ചെയ്തു. യമണ്ടൻ പ്രേമകഥക്കു ശേഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രവും മലയാളത്തിലാണെന്നും ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ദുൽഖർ പറഞ്ഞു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ആർക്ക് വോട്ടു ചെയ്യണമെന്നത് സ്വന്തമായി തീരുമാനിക്കണമെന്നും ദുൽഖർ ഓർമപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി