ചലച്ചിത്രം

പ്രിയയുടെ ബേബി ഷവറും നാത്തൂന്‍മാരുടെ സര്‍പ്രൈസും; ചിത്രങ്ങള്‍ പങ്കുവച്ച് ചാക്കോച്ചന്‍ 

സമകാലിക മലയാളം ഡെസ്ക്

തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയ താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവച്ചാണ് ആ സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ ബേബി ഷവര്‍ ചിത്രങ്ങളാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. 

അതിസുന്ദരിയായി നിറചിരിയോടെയാണ് ചാക്കോച്ചനൊപ്പം പ്രിയയെ ചിത്രങ്ങളില്‍ കാണാനാകുക. ഇതോടൊപ്പം ഗര്‍ഭിണിയായിരിക്കുമ്പോള്‍ നടന്ന പ്രിയയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രവും ചാക്കോച്ചന്‍ പുറത്തുവിട്ടിട്ടുണ്ട്. ജന്മദിനത്തിന് ചാക്കോച്ചന്റെ സഹോദരിമാര്‍ നല്‍കിയ സര്‍പ്രൈസ് പാര്‍ട്ടിയിലേതാണ് ചിത്രങ്ങള്‍. ഈ മാസം 10-ാം തിയതിയായിരുന്നു പ്രിയയുടെ ജന്മദിനം. 

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇരുവരും 14ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഈ വിവാഹവാര്‍ഷികം എക്‌സ്ട്രാ സ്‌പെഷ്യല്‍ ആണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് സന്തോഷ വാര്‍ത്ത എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി