ചലച്ചിത്രം

'നല്ല കഥയുമായി സമീപിക്കുന്നവരോട് പോലും വരാനാകില്ലെന്ന് പറയേണ്ടി വരും'; സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് ശോഭന

സമകാലിക മലയാളം ഡെസ്ക്


ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ശോഭന. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ ഒരുപിടി നല്ല ചിത്രങ്ങള്‍ മാത്രം മതി ശോഭനയെ ഓര്‍മിക്കാന്‍. എങ്കിലും താരത്തിന്റെ തിരിച്ചുവരവിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്താണ് സിനിമയില്‍ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശോഭന. ഒരുപാട് നല്ല സിനിമകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടെന്നും എന്നാല്‍ നേരത്തെ ബുക്ക് ചെയ്ത ഡാന്‍സ് പ്രോഗ്രാമുകള്‍ ഉള്ളതിനാലാണ് സിനിമയുടെ ഭാഗമാകാന്‍ സാധിക്കാത്തത് എന്നാണ് ശോഭന പറയുന്നത്. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

'കുറേയധികം സിനിമകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. അവയില്‍ പല കഥകളും വളരെ നല്ലതുമാണ്. സിനിമയുടേത് ഒരു വേറിട്ട സമയക്രമമാണ്. എന്റെ ഡേറ്റുകളുമായി എപ്പോഴും ക്ലാഷ് ആവുകയാണ് പതിവ്. വിദേശത്തെ വേദികളിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാനായി ആറു മാസം അല്ലെങ്കില്‍ ഒരു കൊല്ലം മുമ്പെ ഒക്കെ ബുക്ക് ചെയ്തിരിക്കും. ഒരു സിനിമയ്ക്കു വേണ്ടി, അതെത്ര നല്ലതായാലും അതു ക്യാന്‍സല്‍ ചെയ്യാന്‍ എനിക്കു സാധിക്കാറില്ല. ഇപ്പോള്‍ നല്ല കഥകളുമായി എന്ന സമീപിക്കുന്ന ആളുകളോട് പോലും എനിക്കു വരാനാകില്ലെന്നു പറഞ്ഞ് നിരസിക്കേണ്ടി വരാറുണ്ട്. ഇതാണ് എന്റെ പ്രശ്‌നം. ഇനിയിപ്പോള്‍ എല്ലാ പെര്‍ഫോമന്‍സുകളും ക്യാന്‍സല്‍ ചെയ്ത് കാത്തിരുന്നാല്‍ നല്ല ഓഫറുകളൊന്നും വരുകയുമില്ല. വരുമ്പോള്‍ അതിശക്തമായ മഴ പോലെ വരികയും ചെയ്യും.' ശോഭന പറഞ്ഞു. 

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയാണ് ശോഭന അവസാനമായി അഭിനയിച്ച മലയാളം ചിത്രം. ഇതില്‍ ശക്തമായ കഥാപാത്രമായിട്ടാണ് താരം എത്തിയത്. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം അഭിനയിക്കുന്നത്.കൂടാതെ നസ്രിയയും ചിത്രത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ