ചലച്ചിത്രം

"ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു, അമ്മു എന്റെ എല്ലാമാണ്"; അമൃതയ്ക്ക് ആശംസകളുമായി അഭിരാമി 

സമകാലിക മലയാളം ഡെസ്ക്

സംഗീതലോകത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ഒന്നിച്ചെത്തുന്ന സ്‌റ്റേജ് പരിപാടികള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറ്. അമൃതംഗമയ എന്ന ബ്രാന്‍ഡില്‍ സ്‌റ്റേജിലെത്തുന്ന ഇരുവരും എന്നും പ്രേക്ഷകരെ കൈയ്യിലെടുത്താണ് മടങ്ങാറ്.

എ ജി വ്‌ളോഗ്‌സ് എന്ന പേരില്‍ ഒരു യൂ ട്യൂബ് ചാനലും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. അമൃതയുടെയും അഭിരാമിയുടെയും ഇടയിലെ ബോണ്ടിങ് ആണ് പ്രേക്ഷകരെല്ലാം ഇതില്‍ എടുത്ത് പറയുന്നത്. ഇതുപോലൊരു ചേച്ചിയും അനിയത്തിയും ഉണ്ടെങ്കില്‍ ഒന്നും അസാധ്യമാകില്ലെന്നാണ് എ ജി വ്‌ളോഗ്‌സ് ആരാധകരുടെ കമന്റ്‌സ്. ഇപ്പോഴിതാ അതേ വാക്കുകളാണ് ചേച്ചിയുടെ ജന്മദിനത്തില്‍ അനിയത്തി അഭിരാമിക്കും പറയാനുള്ളത്. 

അമൃത മകള്‍ എന്ന നിലയില്‍ വിസ്മയമാണെന്നും നിസ്വാര്‍ത്ഥയായ അമ്മയാണെന്നും ജീവിതം മുഴുവന്‍ ഒപ്പമുണ്ടാകുന്ന സുഹൃത്താണെന്നുമാണ് അനിയത്തിയുടെ വിശേഷണം. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അഭിരാമിയുടെ പിറന്നാള്‍ ആശംസ. ചേച്ചി ശക്തയായ വനിതയാണെന്നും കഠനാധ്വാനം ചെയ്യുന്ന കലാകാരിയാണെന്നും അതിലുപരി അനുഗ്രഹീതയായ ഗായികയാണെന്നും അഭിരാമി കുറിക്കുന്നു. 

താന്‍ ജീവിതത്തില്‍ നേടിയതിന്റെ പകുതിയില്‍ പോലും ഇതുപോലൊരു ചേച്ചി ഇല്ലായിരുന്നെങ്കില്‍ എത്തില്ലായിരുന്നെന്നും തന്റെ വിജയങ്ങളുടെ പകുതിയിലേറെയും ചേച്ചികാരണമാണെന്നും അഭിരാമി പറയുന്നു. ഒരു സഹോദരി എന്ന നിലയില്‍ ഓരോ ദിവസവും അമൃത അത്ഭുതപ്പെടുത്തുകയാണെന്നും അഭിരാമി കുറിച്ചു.

അമൃതയില്‍ നിന്ന് പഠിക്കാനും സ്‌നേഹിക്കാനും ഈ ജീവിതം തന്നെ തികയില്ലെന്നാണ് അഭിരാമിയുടെ വാക്കുകള്‍. തകര്‍ന്ന മനസ്സിന്റെ മുറിവുണക്കി പ്രതിസന്ധികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അമൃത ഒരു മികച്ച ഉദ്ദാഹരണമാണെന്നും അഭിരാമി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ