ചലച്ചിത്രം

'ഇത് കുറച്ച് കൂടിപ്പോയി, സഹിക്കാനാവുന്നില്ല'; പേളിയോട് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

മിനിസ്ക്രീനും മലയാള സിനിമയുമൊക്കെ കടന്ന് ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കങ്ങളിലാണ് പേളി മാണി. അഭിഷേക് ബച്ചനും ആദിത്യ റോയ് കപൂറിനുമൊപ്പം അനുരാ​ഗ് ബസു ചിത്രത്തിലൂടെയാണ് പേളി ബോളിവുഡിലെത്തുന്നത്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ചർച്ചയാകുന്നത്. 

മുഖത്ത് പുള്ളിക്കുത്തുകളുമായി ഇതുവരെ കാണാത്ത രീതിയിലുള്ള ഫോട്ടോഷൂട്ടാണ് പേളി നടത്തിയിരിക്കുന്നത്. 'അവളുടെ ആത്മം നിർവ്വചിക്കാൻ അനുവദിച്ചുകൊണ്ട് അവള്‍ ഇലകളോട് ലയിച്ചു', ചിത്രം പങ്കുവച്ചുകൊണ്ട് പേളി കുറിച്ചു. എല്ലാവരും അഴകുള്ളവരാണെന്നും എല്ലാ ചർമ്മവും മനോഹരമാണെന്നും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. 

ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്താനുള്ള ആശയത്തെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ. മാജിക്കൽ എന്നും ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നുമെല്ലാമാണ് കമന്റുകൾ. ഇതിനിടയിൽ താരത്തെ ട്രോളിയും ചിലർ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. 'പേളിക്ക് ചിക്കൻപോക്സ് ആണോ' എന്നും 'ടാർസന്റെ പെങ്ങളാണോ' എന്നുമൊക്കെയാണ്‌ ഇക്കൂട്ടരുടെ ചോദ്യം. ഇത് കുറച്ച് കൂടിപ്പോയി, സഹിക്കാനാവുന്നില്ലെന്നും ചിലർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു