ചലച്ചിത്രം

''സിനിമയോട് ഒരു ഭ്രാന്തുണ്ടായത്, ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട്'': വെളിപ്പെടുത്തലുമായി യുവതാരം

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ ആരാധകരുടെ പ്രിയപ്പെട്ട ഗാനമായ 'നെഞ്ചിനകത്ത് ലാലേട്ടന്‍, നെഞ്ചുവിരിച്ച് ലാലേട്ടന്‍..' എന്ന ഗാനരംഗത്തില്‍ അഭിനയിച്ച യുവനടന്‍ അശ്വിന്‍ യഥാര്‍ത്ഥത്തില്‍ ആരുടെ ഫാ്ന്‍ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ക്വീന്‍ എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു അശ്വിന്‍.  

ഇപ്പോള്‍ അശ്വിന്‍ നായകനാകുന്ന സിനിമ റിലീസിനെത്തുകയാണ്. ഇതിനിടെ താന്‍ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാല്‍ നിനക്കു എന്ത് കിട്ടുമെന്ന് ചോദിച്ചവര്‍ക്കായി അശ്വിന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

അശ്വിന്റെ ഫേസ്ബുക്ക്് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ.

‘ഒരുപാടു സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഞാൻ ഈ ഫോട്ടോ ഇവിടെ ഇടുന്നതു. ഈ ഓഗസ്റ്റ് 16-ന് ഞാൻ നായക വേഷം ചെയുന്ന കുമ്പാരീസ് എന്ന ചിത്രം ഇറങ്ങുകയാണ്. അതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീൻ എടുക്കുമ്പോൾ എടുത്ത ഫോട്ടോ ആണ് ഇത്, അതും നമുടെ ബിലാലിക്കയുടെ ഒപ്പം..

MEGASTAR mammotty turns 48 in his film career. ഈ കാലം അത്രയും നമ്മളെ വിസ്മയിപ്പിച്ച നടൻ, ഒരു സിനിമ നടൻ ആവാൻ എന്നെ കൊതിപ്പിച്ച നടൻ. മമ്മൂട്ടി ഭ്രാന്തൻ, മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയിൽ ഉണ്ട് എല്ലാം. കാരണം ഈ വരുന്ന ഓഗസ്റ്റ് 16 ഞാനും ക്വീനിലെ എൽദോയും ജെൻസനും പിന്നെ ടിറ്റോ വിൽ‌സനും ഒക്കെ ചേർന്ന് അഭിനയിക്കുന്ന കുമ്പാരീസ് എന്ന പടം വരുവാണ്. 

ഞാൻ ആദ്യമേ പറഞ്ഞില്ലെ, സിനിമയോട് ഒരു ഭ്രാന്തുണ്ടായത് നടൻ ആവാൻ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ. Thank you MEGASTAR for inspiring us.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍