ചലച്ചിത്രം

'എയർപ്പോർട്ടിൽ എത്തുന്ന താരങ്ങൾ സാറയെ കണ്ട് പഠിക്കണം'; മാതൃകയായി താരസുന്ദരി, ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

വിമാനത്താവളത്തിലെത്തുന്ന സിനിമാതാരങ്ങൾക്ക് വലിയ മാധ്യമശ്രദ്ധതന്നെയാണ് പലപ്പോഴും ലഭിക്കാറ്. എയർപ്പോർട്ട് ലുക്ക് എന്ന പേരിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ പകർത്തി വാർത്തയാക്കാറ് പോലുമുണ്ട്. എന്നാൽ പതിവ് എയർപ്പോർട്ട് ലുക്കുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് നടി സാറാ അലി ഖാന്റെ വിമാനത്താവളത്തിലെ പെരുമാറ്റം. 

ബ്രാൻഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അണിഞ്ഞ് കിടു ലുക്കിൽ എയർപ്പോർട്ടിൽ എത്തുന്ന താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തയാണ് സാറ. സാറയ്ക്ക് ഒപ്പം നടക്കാൻ പരിവാരങ്ങളില്ല, മുഖത്ത് കൂളിങ് ​ഗ്ലാസിന്റെ മറയില്ല... എല്ലാത്തിനുമുപരി സ്വന്തം സാധനങ്ങൾ സ്വയം അടുക്കിവയ്ക്കുന്ന ഒരു അഭിനേത്രി. എയർപ്പോർട്ടിലെ ഒരു അപൂർവ്വ താരക്കാഴ്ച തന്നെയാണ് ഇത്. 

പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഋഷി കപൂർ സാറയുടെ ചിത്രം കണ്ട് അഭിനന്ദനവുമായി രം​ഗത്തെത്തിക്കഴിഞ്ഞു. മറ്റ് സെലിബ്രിറ്റികളും സാറയെ മാതൃകയാക്കണമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വിമാനത്താവളത്തിൽ എങ്ങനെ പെരുമാറണമെന്ന് സാറയെ കണ്ട് പഠിക്കണമെന്നും സ്വന്തം ബാ​ഗുകൾ ഉന്തുന്നതിൽ യാതൊരു പ്രശ്നവും ഇല്ലെന്നും ഋഷി പറയുന്നു. വളരെ ആത്മവിശ്വാസമുള്ള സാറയെയാണ് ചിത്രത്തിൽ തനിക്ക് കാണാൻ കഴിഞ്ഞതെന്നും ഋഷി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ