ചലച്ചിത്രം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ് ജയചന്ദ്രന്‍നായരുടെ മൗനപ്രാര്‍ത്ഥനപോലെ മികച്ച സിനിമ ഗ്രന്ഥം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അറുപത്തി ആറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമ ഗ്രന്ഥത്തിന് എസ് ജയചന്ദ്രന്‍ നായരുടെ 'മൗനപ്രാര്‍ഥന പോലെ' പുരസ്‌കാരം നേടി. 

സംവിധായകന്‍ അരവിന്ദനെക്കുറിച്ചുള്ള പുസ്തകമാണ് മൗനപ്രാര്‍ഥന പോലെ. അരവിന്ദന്‍ എന്ന കലാകാരനിലെ സിനിമാക്കാരനെ മാത്രമല്ല കാര്‍ട്ടൂണിസ്റ്റിനെ, സംഗീതജ്ഞനെ, നാടകക്കാരനെ ഒക്കെ സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനഃസൃഷ്ടിക്കുകയാണ്, പുസ്തകത്തില്‍. 

സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഒരേ സമയം അരവിന്ദനെയും അരവിന്ദന്റെ ചലച്ചിത്രങ്ങളെയും പറ്റിയുള്ള പുസ്തകമാണ് മൗനപ്രാര്‍ഥന പോലെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി