ചലച്ചിത്രം

'ബലി പെരുന്നാള്‍ ദിവസം ആണ്, ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്'; കുഞ്ചാക്കോ ബോബന്‍ 

സമകാലിക മലയാളം ഡെസ്ക്

രായുസ്സിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് ജീവൻ മാത്രം കൈയ്യിൽപിടിച്ച് നിരവധി പേരാണ് സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. നിരവധി ആളുകൾ സഹായങ്ങളുമായി രം​ഗത്തെത്തുന്നുണ്ടെങ്കിലും അവശ്യവസ്തുക്കൾ വേണ്ടത്ര ലഭിക്കാതെ വലയുകയാണ് പലരും. ഈ സാഹചര്യത്തിൽ പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൂടുതൽ ആളുകളോട് ആഭ്യർത്ഥിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. 

ബലിപ്പെരുന്നാള്‍ ദിനമായ ഇന്ന് ആരും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്നാണ് ചാക്കോച്ചന്റെ അഭ്യര്‍ഥന. "നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ", 'കേരള ഫ്‌ലഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പി'ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. 

കുഞ്ചാക്കോ ബോബന് പുറമേ നിരവധി താരങ്ങൾ ദുരിതകയത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തമായി രം​ഗത്തുണ്ട്. അഭിനേതാക്കളായ ടൊവിനോ തോമസ്, പാർവതി, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ, പേളി മാണി തുടങ്ങിയവർ സജീവമായി രം​ഗത്തിറങ്ങിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ