ചലച്ചിത്രം

രാഷ്ട്രീയത്തിനും മതത്തിനും അപ്പുറത്തുള്ള മനുഷ്യത്വമാണിത്; തെങ്ങും തെക്കനും ചതിക്കില്ല!; പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുരിതപ്പെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വികെ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. തലസ്ഥാന നഗരിയില്‍ മേയറുടെ നേതൃത്വത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ കൈയ് മെയ് മറന്നാണ് പ്രവര്‍ത്തിക്കുന്നത്. 

ദുരന്തമുണ്ടായ ശേഷം തെക്കന്‍ കേരളത്തില്‍ നിന്ന് വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന തരത്തില്‍ ആരോപണങ്ങളുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം കലക്ടര്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. ഇതിന് പിന്നാലെയാണ് പ്രശാന്തിന്റെ നേതൃത്വത്തില്‍ കളക്ഷന്‍ പോയിന്റ് ആരംഭിച്ച് ദുരിത ബാധിതര്‍ക്കായി സാധനങ്ങള്‍ ശേഖരിച്ച് അയക്കാന്‍ ആരംഭിച്ചത്. നിലമ്പൂര്‍, വയനാട് ഭാഗങ്ങളിലേക്ക് ഏതാണ്ട് 40ഓളം ലോഡുകളാണ് ഇതുവരെയായി അയച്ചത്. ഈ പ്രവര്‍ത്തി ചൂണ്ടിക്കാട്ടി അരുണ്‍ മേയര്‍ക്ക് നന്ദി പറയുകയാണ് പോസ്റ്റില്‍. 

കുറിപ്പിന്റെ പൂര്‍ണ രൂപം

സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്‍ക്കുന്നതില്‍! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നതില്‍! തെങ്ങും തെക്കനും ചതിക്കില്ല!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍