ചലച്ചിത്രം

സിനിമ പൂര്‍ത്തിയായി: താരങ്ങള്‍ക്കും അണിയറപ്രര്‍ത്തകര്‍ക്കും സ്വര്‍ണ്ണമോതിരം നല്‍കി വിജയ്, സന്തോഷം

സമകാലിക മലയാളം ഡെസ്ക്

ന്റെ പുതിയ ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞ സന്തോഷത്തിന് മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും സ്വര്‍ണ്ണമോതിരം നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്. വിജയ്-അറ്റ്‌ലി കൂട്ടുക്കെട്ടിലെ പുതിയ ചിത്രം ബിജിലിന്റെ ചിത്രീകരണം പൂര്‍ത്തിയായപ്പോഴാണ് വിജയ് വിലപിടിപ്പുള്ള സമ്മാനം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. 

വിജയിന്റെ പക്കല്‍ നിന്ന് സമ്മാനം ലഭിച്ചതിനുള്ള സന്തോഷം ബിജില്‍ ടീം പങ്കുവച്ചു. എല്ലാ മോതിരത്തിലും ബിജില്‍ എന്ന് കുറിച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും അടങ്ങുന്ന 400 പേരോളം വരുന്ന സംഘത്തിനാണ് വിജയ് സ്വര്‍ണമോതിരം സമ്മാനിച്ചത്.  

'സിനിമയ്ക്ക് പിറകില്‍ അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ക്കുള്ള സമ്മാനമാണിത്. പ്രശസ്തിക്കും പ്രചരണത്തിനും വേണ്ടി ചെയ്യുന്നതല്ല;'- സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

നയന്‍താരയാണ് ഈ ചിത്രത്തിലെ നായിക. സ്‌പോര്‍ട്‌സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എആര്‍ റഹ്മാനാണ്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ