ചലച്ചിത്രം

''അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്'': പൃഥ്വിയെ പരിഹസിച്ച് ഹരീഷ് പേരടി 

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിനായി പൃഥ്വിരാജ് തന്റെ റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ചത് വാര്‍ത്തയായിരുന്നു. ഇതിത് പൃഥ്വിയെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ പൃഥ്വിരാജിന്റെ നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. 

എന്തെങ്കിലും ഒഴിവാക്കിയാലെ പാവങ്ങളെ സഹായിക്കാനാകൂ എന്ന തരത്തില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ സഹായിക്കേണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു. ആ നാടകം കണ്ടത് കൊണ്ടാണ് ഈ അഭിപ്രായം പങ്ക് വെക്കുന്നതെന്നും ഹരീഷ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ്് വഴിയാണ് ഹരീഷ് പൃഥ്വിരാജിനെ ട്രോളിയത്. 

ഫാന്‍സി നമ്പറിന്റെ പണം മുഴുവന്‍ ലഭിക്കുന്നത് സര്‍ക്കാറിനാണ്. കാറിന്റെ പണം ലഭിക്കുന്നത് ഏതോ സ്വകാര്യ കമ്പനിക്കും. അപ്പോള്‍ ഇതില്‍ ഏതാണ് ഒഴിവാക്കേണ്ടതെന്നും ഹരീഷ് ചോദിക്കുന്നു. എന്തെങ്കിലും ഒഴിവാക്കിയാലെ പാവങ്ങളെ സഹായിക്കാനാകൂ എന്ന തരത്തില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ സഹായിക്കേണ്ടെന്നും ഹരീഷ് പേരടി കുറിച്ചിടുന്നു.

പുതിയ കാറിന് KL 07 CS 7777 എന്ന നമ്പര്‍ ലഭിക്കാനായി എറണാകുളം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പൃഥ്വിരാജ് പ്രളയപശ്ചാത്തലത്തില്‍ അത് വേണ്ടെന്ന് വെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല... നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്...Happy New Year...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്