ചലച്ചിത്രം

'അത് തുറന്നുപറയാൻ നാണക്കേടൊന്നും തോന്നുന്നില്ല, എനിക്കൊന്നും ചെയ്യാൻ കഴിയില്ല'; പ്രതികരിച്ച് വിദ്യാ ബാലൻ 

സമകാലിക മലയാളം ഡെസ്ക്

ക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറുമ്പോഴും നടി വിദ്യാ ബാലന് നേരിടേണ്ടിവരുന്ന വിമർശനങ്ങൾ ചെറുതല്ല. ശരീരത്തെക്കുറിച്ചുള്ള വിമർശനമാണ് താരം നേരിട്ടിട്ടുള്ളതിലേറെയും. പക്ഷെ ഇത്തരം പരിഹാസങ്ങളെ താൻ മുഖവിലക്കെടുക്കാറില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് വിദ്യ ഇപ്പോൾ. 

"അവരെന്നെക്കുറിച്ച് പറയുന്നത് ഞാൻ അറിയുന്നേയില്ല. കാരണം അത്തരം കാര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഞാൻ കാണുകയും കേൾക്കുകയും ചെയ്യാറില്ല. ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എന്നെ സ്നേഹിക്കാൻ എനിക്കു കഴിയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്. അപ്പോൾ മറ്റുകാര്യങ്ങളൊന്നും എന്റെ മനസ്സിനെ ബാധിക്കുന്നേയില്ല", ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യ പറഞ്ഞു.  

താൻ ​ഗർഭിണിയല്ലെന്നും തനിക്ക് ആലില വയറല്ല ഉള്ളതെന്ന് തുറന്നു പറയാൻ നാണക്കേട് തോന്നുന്നില്ലെന്നുമായിരുന്നു ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടുള്ള വിദ്യയുടെ പ്രതികരണം. "ശരീരത്തോടു ചേർന്നു കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഞാൻ ഗർഭിണിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നു. അങ്ങനെയാണെങ്കിൽ എന്നോടു ക്ഷമിക്കണം. അക്കാര്യത്തിൽ എനിക്കൊന്നും തന്നെ ചെയ്യാൻ കഴിയില്ല", വിദ്യ പറഞ്ഞു. 

അക്ഷയ് കുമാറിനെ നായകനാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന മിഷന്‍ മംഗലാണ് തിയറ്ററുകളിലെത്തിയ വിദ്യയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇത്.  വിദ്യയോടൊപ്പം തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, ക്രിതി കുല്‍ഹരി, ശര്‍മന്‍ ജോഷി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി