ചലച്ചിത്രം

ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു, ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു; കാമുകനുമായി ഇലിയാന പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് കാമുകനുമായി വേര്‍പിരിഞ്ഞു. കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ ഇലിയാന സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് പ്രണയ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആൻഡ്ര്യൂ നീബോണുമായി നീണ്ടനാളായി പ്രണയത്തിലായിരുന്നു ഇലിയാന. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 

എന്നാല്‍ അടുത്തിടെ കാമുകനുമൊപ്പമുള്ള ചിത്രങ്ങള്‍ താരം നീക്കം ചെയ്‌തെന്നും ഇരുവരും വേര്‍പിരിയുകയാണെന്നുമാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇലിയാനയും ആൻഡ്ര്യൂവും  ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു. ആൻഡ്ര്യൂ ക്ലിക്ക് ചെയ്ത് കുറച്ച് ചിത്രങ്ങള്‍ ഒഴിച്ചാല്‍ ബാക്കി ഫോട്ടോകളെല്ലാം ന്യൂസ് ഫീഡില്‍ നീക്കി. 

ആൻഡ്ര്യൂവുമായി പ്രണയത്തിലാണെന്ന് ഇലിയാന നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിലാണ് തന്റെ ലൈഫ് പാര്‍ട്ണര്‍ ആന്‍ഡ്രൂസാണെന്ന് താരം തുറന്നു പറഞ്ഞത്. നിറവും രാജ്യവുമൊന്നുമല്ല അയാളുടെ ഹൃദയവുമായാണ് താന്‍ പ്രണയത്തിലായത് എന്നായിരുന്നു ഇലിയാന പറഞ്ഞത്. ആന്‍ഡ്രൂവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ജൂലൈ 19 നാണ് താരം അവസാനമായി പോസ്റ്റിട്ടത്. ഒരു കാലത്ത് താന്‍ വിഷാദത്തിന് അടിമപ്പെട്ടിരുന്നെന്നും അന്ന് തന്നെ അതില്‍ നിന്ന് രക്ഷപ്പെടുത്തിയത് ആൻഡ്ര്യൂ നീബോണായിരുന്നെന്നും പറഞ്ഞ് താരം ഒരു കുറിപ്പും നേരത്തെ ഇട്ടിരുന്നു. ഇത്ര അധികം പ്രണയത്തിലായിരുന്നവരും എങ്ങനെയാണ് വേര്‍പിരിഞ്ഞത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി