ചലച്ചിത്രം

'ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്'; അഭിനന്ദനവുമായി ശ്രീകുമാര്‍ മേനോന്‍

സമകാലിക മലയാളം ഡെസ്ക്

ടിയനിലെ ഏനൊരുവന്‍ എന്ന ഗാനത്തിലൂടെ റെഡ് എഫ്എം മലയാളത്തിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. കവിയൂര്‍ പൊന്നമ്മയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രത്തോടൊപ്പം മോഹന്‍ലാലാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു എന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ലാലേട്ടന്‍ ഏറ്റവും ആസ്വദിച്ചു പാടിയ പാട്ടാണിതെന്നും അദ്ദേഹം പാടിയ പാട്ടുകളില്‍ ഏറ്റവും മികച്ചതാണെന്നും ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അതിനിടെ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചതിന് താഴെ വിമര്‍ശനവും ഉയരുന്നുണ്ട്. 


ശ്രീകുമാര്‍മേനോന്റെ ഫേയ്‌സ്ബുക്ക്  പോസ്റ്റ്

അഭിനന്ദനങ്ങള്‍ ലാലേട്ടാ.
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി.ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവര്‍മ്മ സാറിനോടും സംഗീതം നല്‍കിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു. ഞാനിപ്പോഴുമോര്‍ക്കുന്നു, ലാലേട്ടന്‍ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)