ചലച്ചിത്രം

ജയസൂര്യയുടെ 'തൃശൂര്‍പൂരം': ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

യസൂര്യയുടെ പുതിയ ചിത്രം തൃശൂര്‍ പൂരത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. മാസ് ലുക്കില്‍ നടന്നു വരുന്ന ജയസൂര്യയും സംഘവുമാണ് ഫസ്റ്റ് ലുക്കില്‍. ഇത് ജയസൂര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന രീതിയില്‍ തന്നെയാണ് ഫ്രൈഡേ ഫിലിംസ് പോസ്റ്റര്‍ പുറത്തിറക്കിയത്. 

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രമാണ് തൃശൂര്‍ പൂരം. അങ്കമാലി ഡയറീസ്, ആട് 2, ജൂണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. 

മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തില്‍ ജയസൂര്യ പുല്ല് ഗിരി എന്ന കഥാപാത്രം കൈകാര്യം ചെയ്യും. നിര്‍മ്മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. സിനിമ ഓരോ വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. 2019 ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?