ചലച്ചിത്രം

'ഒരു റോൾ തരുമോ' എന്ന് ആരാധകർ, 'ചെറിയ റോൾ ഓകെ ആണോ'യെന്ന് അജു 

സമകാലിക മലയാളം ഡെസ്ക്

താരങ്ങളുടെയും സംവിധായകരുടെയുമൊക്കെ സോഷ്യൽ മീഡിയ പേജുകളിൽ തങ്ങള‌ുടെ അഭിനയമോഹം പങ്കുവച്ചെത്തുന്നവരും അവസരം തേടുന്നവരുമൊക്കെ പതിവ് കാഴ്ചയാണ്. അഭ്യർത്ഥന കണ്ട് തങ്ങളെ സിനിമയിലെടുക്കണം എന്നാണ് ഇവരുടെയെല്ലാം ആ​ഗ്രഹമെങ്കിലും പലർക്കും അത് സ്വപ്നമായി തന്നെ അവശേഷിക്കാറാണ് പതിവ്. എന്നാൽ ഇക്കുറി അത് അങ്ങനെയല്ല. അഭിനയമോഹം തുറന്നുപറഞ്ഞ ഒരു ആരാധകന് ലോട്ടറിയടിച്ചിരിക്കുകയാണ്. 

‍നടൻ അജു വർ​ഗ്​ഗീസിനോട് സിനിമയിൽ അവസരം നൽകാമോ എന്ന് ചോദിച്ച കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷ് എന്ന യുവാവിനാണ് ഈ സൗഭാ​ഗ്യം. ‘ഒരു റോൾ തരുമോ അജുവർഗീസ് എട്ടാ.....’ എന്ന് കുറിച്ചുകൊണ്ട് ഒരു ട്രോൾ ചിത്രത്തോടൊപ്പമായിരുന്നു ഇയാളുടെ ചോദ്യം. അധികം താമസിക്കാതെ "ചെറിയ റോൾ ആണെങ്കിലും ok ആണോ ?" എന്നായി അജുവിന്റെ മറുചോദ്യം.  പിന്നീട് ഫോൺ നമ്പർ അയക്കാനും ആവശ്യപ്പെട്ടു. 

അജു ആദ്യമായി തിരക്കഥ എഴുതുന്ന 'സാജൻ ബേക്കറി സിൻസ് 1962' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം അറിയിച്ച പോസ്റ്റിന് താഴെയായിരുന്നു കമന്റ്. അജു വർഗിസ്,അരുൺ ചന്തു എന്നിവര്‍ ചേർന്ന്‌  തിരക്കഥ,സംഭാഷണമെഴുതുന്ന ചിത്രം അരുൺ ചന്ദു ആണ് സംവിധാനം ചെയ്യുന്നത്. അജുവിന് പുറമെ ലെന, ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു.ഫൻറ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും  ചേർന്നാണ്"സാജൻ ബേക്കറി സിൻസ് 1962" നിർമ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്