ചലച്ചിത്രം

ദുല്‍ഖറിനൊപ്പം ടെറസില്‍; മാജിക് സംഭവിക്കുന്ന നിമിഷം ഇതാണെന്ന് കല്യാണി

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ താരങ്ങള്‍ ഒരുമിക്കുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സുരേഷ്‌ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ള. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ നിരവധി ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോള്‍ ദുല്‍ഖറും കല്യാണിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് പുറത്തുവരുന്നത്. 

ടെറസിന് മുകളില്‍ ദുല്‍ഖറിനൊപ്പം ഇരിക്കുന്ന കല്യാണിയെ ആണ് ചിത്രത്തില്‍ കാണുന്നത്. രസകരമായ കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'നിങ്ങള്‍ക്ക് പത്ത് മിനിറ്റിനുള്ളില്‍ വിമാനത്താവളത്തില്‍ എത്തേണ്ടി വരികയും അപ്പോള്‍ തന്നെ നിങ്ങളുടെ സംവിധായകന് ഒരു ഷോട്ട് എടുക്കേണ്ടിവരികയും ചെയ്യുമ്പോള്‍. അപ്പോളാണ് സെറ്റില്‍ മാജിക് സംഭവിക്കുന്നത്,' കല്യാണി  കുറിച്ചു. തനിക്കും ഈ ഭാഗം ഇഷ്ടമാണെന്നും കല്യാണിയ്ക്കും ഇന്‍ഡിഗോയ്ക്കും നന്ദി എന്നുമാണ്ാ മറുപടിയായി അനൂപ് കുറിച്ചത്. 

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫാറര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം പറയുന്നത് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതമാണ്. ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി