ചലച്ചിത്രം

'സിനിമയിലും കൂടി ഇത് പറ്റില്ല', ഭര്‍ത്താവിനൊപ്പമുള്ള മൂന്ന് സിനിമകള്‍ ഒഴിവാക്കി ദീപിക

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍ താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റായതോടെയാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. എന്നാല്‍ വിവാഹശേഷം രണ്‍വീറിനൊപ്പമുള്ള സിനിമകള്‍ ഒഴിവാക്കിയിരിക്കുകയാണ് ദീപിക. തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ താരം നിരസിച്ചു എന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജീവിതത്തില്‍ ഒന്നായതിന് ശേഷം സിനിമയിലും ദമ്പതികളായി അഭിനയിക്കാന്‍ ഇരുവര്‍ക്കും താല്‍പ്പര്യമില്ലാത്തതാണ് പിന്‍മാറ്റത്തിന് കാരണം. അധികം സിനിമകളില്‍ ദമ്പതികളായി അഭിനയിക്കേണ്ട എന്നാണ് ദീപികയുടേയും രണ്‍വീറിന്റേയും തീരുമാനം. വിവാഹ ശേഷം 83 എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കപില്‍ ദേവായി രണ്‍വീര്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ റോമി ഭാട്ടിയ ആയാണ് ദീപിക എത്തുക. ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 

ഒന്നിച്ച് അഭിനയിക്കുന്നില്ലെങ്കിലും ഇരുവര്‍ക്കും കൈനിറയെ സിനിമകളാണ്. ഋഷി കപൂര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഒരു ചിത്രത്തില്‍ ദീപിക അഭിനയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ ജീവിതം പറയുന്ന ചാപക് ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. കൂടാതെ മഹാഭാരതം സിനിമയാകുമ്പോള്‍ ദ്രൗപതിയായും എത്തുന്നുണ്ട്. 83 കൂടാതെ ജയേഷ്ഭായ് ജോര്‍ദാറാണ് രണ്‍വീറിന്റെ മറ്റൊരു ചിത്രം. 

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയിയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. രാം ലീലയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും രണ്‍വീറും ദീപികയും ഒന്നിച്ചെത്തി. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദീപികയും രണ്‍വീറും ഒന്നിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി