വിവാഹ വാര്‍ഷികത്തിന് ഹരീഷ് പേരടിയ്ക്കും ഭാര്യ ബിന്ദുവിനും സൂപ്പര്‍ സര്‍പ്രൈസ് നല്കി മക്കള്‍. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ എത്തിയ ഹരീഷിനെ മക്കള്‍ വിഷ്ണുവും വൈദിയും ഞെട്ടിക്കുകയായിരുന്നു. മെഴുകുതിരി വെളിച്ചത്തില്‍ കേക്ക് മുറിച്ചാണ് ഹരീഷും ഭാര്യയും 26ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മനോഹരമായ കുറിപ്പിനൊപ്പം താരം തന്നെയാണ് സര്‍പ്രൈസ് ആഘോഷത്തെക്കുറിച്ച് പറഞ്ഞത്.
'തൊടുപുഴയില്‍നിന്ന് മട്ടി എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രാത്രി 11 മണിക്കാണ് വീട്ടിലെത്തിയത്...മക്കള്‍ വിഷ്ണവും വൈദിയും ഡിസംബര്‍2 ന്റെ 12 മണിക്കായി കാത്തിരിക്കുകയായിരുന്നു...ഡിസംബര്‍ 3 ന്റെ പ്രഭാതത്തിന് വിരുന്നൊരുക്കാന്‍ ...എണ്ണിയാല്‍ തിരാത്ത ജന്മാന്തരങ്ങളിലെ ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വര്‍ഷങ്ങള്‍ ....' ആഘോഷത്തിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ