ചലച്ചിത്രം

നീതി നടപ്പായെന്ന് ടൊവിനോ; 'കുപ്രസിദ്ധ പയ്യനില്‍' നിങ്ങള്‍ തന്നെയല്ലേ അഭിനയിച്ചതെന്ന് കമന്റ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തെ എതിര്‍ത്തും അനുകൂലിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. നിരധിപേര്‍ പൊലീസ് നടപടിയെ അനുകൂലിച്ചും അഭിനന്ദിച്ചും രംഗത്ത് വന്നിട്ടുണ്ട്. 

കോടതിയിലൂടെ ശിക്ഷ നടപ്പാക്കാന്‍ എടുക്കുന്ന കാലതാമസത്തെ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പൊലീസ് നടപടിയെ അഭിനന്ദിക്കുന്നത്. അക്കൂട്ടത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. 

'നീതി നടപ്പാക്കിക്കഴിഞ്ഞു' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റിന് എതിരെ പൊലീസ് നടപടിയില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ രംഗത്തെത്തി. 

ടൊവിനോ അഭിനയിച്ച 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രത്തലെ കഥാപരിസരം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മധുപാല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കിയ ഒരു യുവാവിന്റെ ജീവിതമാണ് പറയുന്നത്. അതുപോലെ ജനവികാരം നിയന്ത്രിക്കാന്‍ വേണ്ടി ഹൈദരബാദ് വിഷയത്തിലും നാല്‌ യുവാക്കളെ പൊലീസ് കുടുക്കി വെടിവെച്ചതായിരിക്കാം എന്നാണ് ഒരുവിഭാഗം സംശയം പ്രകടിപ്പിക്കുന്നത്. പൊലീസ് നിയമപാലകര്‍ മാത്രമാണെന്നും കോടതി ചെയ്യേണ്ട ജോലി ഏറ്റെടുക്കേണ്ടതില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു