ചലച്ചിത്രം

പൗരത്വ ബില്ലിനെതിരെ മമ്മൂട്ടി ചിത്രത്തിന്റെ അണിയറക്കാർ; ഐഎഫ്എഫ്കെ വേദിയിലും പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകർ. ഐഎഫ്എഫ്കെയിൽ ചിത്രത്തിന്റെ ആദ്യ പ്രദശനത്തിന് ശേഷമായിരുന്നു പ്രതിഷേധം.

Reject CAB, Boycott NRC എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും ടീം ഉണ്ട പ്രതിഷേധമുയർത്തിയത്. സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത് ഹര്‍ഷദ് അടക്കമുള്ളവരാണ് പ്രതിഷേധം പ്രകടിപ്പിച്ച് രം​ഗത്തെത്തിയത്. 

ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കെ ബില്ലിനെതിരെ വിവിധകോണുകളിൽ പ്രതിഷേധം ശക്തമാകുകയാണ്. മതത്തിന്റെ പൗരത്വത്തിനുള്ള മാനദണ്ഡമായി കാണുന്ന ഭേദഗതി ഭരണഘനാ വിരുദ്ധമാണെന്നാണ് വിമര്‍ശകരുടെ ഒരു വാദം. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണ് ബില്ലെന്നും വിമര്‍ശകര്‍ പറയുന്നു. 

ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാസാക്കിയ ദേശീയ പൗരത്വ ബില്‍ 80 ന് എതിരെ 311 വോട്ടുകള്‍ നേടി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ ബില്‍ അവതരണത്തെ എതിര്‍ത്തപ്പോൾ ശിവസേന, എഐഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു.

മമ്മൂട്ടി നായക കഥാപാത്രമായ എസ് ഐ മണിയെ അവതരിപ്പിച്ച ഉണ്ട ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘത്തിന്റെ കഥയാണ് പറഞ്ഞത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ലുക്മാനുല്‍ ലുക്കു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''