ചലച്ചിത്രം

മാൽതിയെക്കുറിച്ച് പറഞ്ഞ് കണ്ണുനിറഞ്ഞു, പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോൺ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ന്റെ ഏറ്റവും പുതിയ ചിത്രമായ ഛപാക്കിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോൺ. ഛപാക്ക് എന്ന സിനിമയും അതിലെ മാൽതി എന്ന തന്റെ കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും സ്പർശിച്ചുവെന്നും പറയവെയാണ് ദീപിക വികാരാധീനയായത്. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്.

2005 ലാണ് ലക്ഷ്മി ആക്രമണത്തിന് ഇരയാകുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മിക്ക് അത് നേരിടേണ്ടിവന്നത്. പിന്നീടിങ്ങോട്ട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന പേരിൽ ആസിഡ് അക്രമണങ്ങൾക്കും ആസിഡ് വിൽപനയ്ക്കുമെതിരെ ഒരു സ്ഥാപനവും ലക്ഷ്മി നടത്തുന്നുണ്ട്. 

ദീപിക പദുക്കോണും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 10നാണ് ചിത്രം തീയെറ്ററില്‍ എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും