ചലച്ചിത്രം

ഒരു പ്രമുഖ നടിയും സംവിധായകനും, സിനിമയിലെ പ്രണയം പ്രമേയമാക്കുന്നു; വെബ് സീരീസുമായി മഹേഷ് ഭട്ട്  

സമകാലിക മലയാളം ഡെസ്ക്

വെബ് സിരീസിലൂടെ ഡിജിറ്റല്‍ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട്. 70കളിലെ ഒരു പ്രമുഖ നായിക നടിയും അക്കാലത്തെ ഒരു സംവിധായകനും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയാണ് വെബ് സിരീസ് ഒരുങ്ങുന്നത്. മഹേഷിന്റെ വിശേഷ് ഫിലിംസും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് സിരീസ് നിര്‍മ്മിക്കുന്നത്. 

70കളിലെ ബോളിവുഡ് കാലഘട്ടമാണ് സിരീസിലൂടെ പറയുന്നതെതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാരംഗത്ത് മുന്നേറാന്‍ പ്രയത്‌നിക്കുന്ന ഒരു സംവിധായകനും അക്കാലത്തെ ഒരു പ്രമുഖ നായികയും തമ്മിലുള്ള ബന്ധമാണ് സിരീസിലൂടെ അവതരിപ്പിക്കുന്നത്. 

ഇതാദ്യമായല്ല മഹേഷ് ഒരു ബോളിവുഡ് നടിയുടെ കഥ ക്യാമറയ്ക്ക് മുന്നില്‍ പറയുന്നത്. മഹേഷ് നിര്‍മ്മിച്ച 2006ല്‍ പുറത്തിറങ്ങിയ വോ ലംഹേ എന്ന ചിത്രത്തിലും ഒരു ബോളിവുഡ് നായികയുടെ ജീവിതമാണ് പ്രമേയമായത്. ഷൈനി അഹൂജയും കങ്കണ റണാവത്തുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. നടി പര്‍വീണ്‍ ബാബിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ