ചലച്ചിത്രം

'കമല്‍ഹാസന്റെ പോസ്റ്റര്‍ കീറി, ചാണകം എറിഞ്ഞു'; വിവാദം ആളിക്കത്തിയതിന് പിന്നാലെ കമലിനെ നേരിട്ടുകണ്ട് രാഘവ ലോറന്‍സ്

സമകാലിക മലയാളം ഡെസ്ക്

രജനീകാന്ത് ചിത്രം ദര്‍ബാറിനന്റെ ഓഡിയോ ലോഞ്ചിന് ഇടയില്‍ കമല്‍ഹാസനെക്കുറിച്ച് രാഘവ ലോറന്‍സ് നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ കമല്‍ഹാസനെ നേരിട്ടുപോയി കണ്ട് രാഘവ ലോറന്‍സ്. രജനീകാന്തിന്റെ അടുത്ത ആരാധകനായിരുന്ന താന്‍ കമല്‍ഹാസനെ ശത്രുവായിട്ടാണ് കണ്ടിരുന്നത് എന്നാണ് താരം തുറന്നു പറഞ്ഞത്. രാഘവ ലോറന്‍സിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തിയതോടെ കമല്‍ഹാസനെ നേരിട്ടു കണ്ട് സംസാരിക്കുകയും ആരാധകരോട് ക്ഷമ പറയുകയും ചെയ്തു. 

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മാപ്പ് പറഞ്ഞത്. ചെറിയ കുട്ടിയായിരുന്ന സമയത്ത് ചെയ്ത കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും അന്ന് അത് തെറ്റാണെന്ന് തിരിച്ചറിയാനുള്ള പക്വത തനിക്കുണ്ടായിരുന്നില്ല എന്നുമാണ് താരം കുറിച്ചത്. ' എന്റെ കുട്ടിക്കാലത്ത് കാലത്ത് കമലും രജനിയും ശത്രുക്കളാണെന്നാണ് കരുതിയിരുന്നത്. താരാധന തലയ്ക്ക് പിടിച്ച കാലത്ത് ഞാന്‍ ചെയ്തിരുന്നത് തെറ്റാണെന്ന് തിരിച്ചറിയാനുള്ള പക്വത പോലും എനിക്കില്ലായിരുന്നു. ഇന്ന് ഞാന്‍ കൊച്ചുകുട്ടിയല്ല, സിനിമയുടെ ഭാഗമായതിന് ശേഷം കമലും രജനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് എനിക്കറിയാം. തമാശയായി പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു' കമല്‍ഹാസനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. 

ദര്‍ബാറിന്റെ വിഡിയോ ലോഞ്ചിന് ഇടയിലാണ് കമല്‍ഹാസനോട് ചെറുപ്പത്തിലുണ്ടായിരുന്ന ദേഷ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. രജനികാന്തിന്റെ കടുത്ത ആരാധകനായിരുന്ന താന്‍ കുട്ടിക്കാലത്ത് കമല്‍ഹാസന്റെ സിനിമ പോസ്റ്ററുകളില്‍ ചാണകം എറിയാറുണ്ടെന്നും കീറി നശിപ്പിക്കാറുണ്ടെന്നുമായിരുന്നു രാഘവ ലോറന്‍സ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍