ചലച്ചിത്രം

അഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവിൽ 'അവൾ' എത്തി; ഇനിയുള്ള യാത്രകളിലെ കൂട്ടുകാരിയെ പരിചയപ്പെടുത്തി നടി രചന 

സമകാലിക മലയാളം ഡെസ്ക്

സിനിമാതാരങ്ങൾക്കിടയിലെ വാഹനഭ്രമവും അവർ വാങ്ങുന്ന പുത്തൻ വാഹനങ്ങൾ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ നടി രചനാ നാരയൺകുട്ടി വാങ്ങിയ പുതിയ കാറാണ് ചർച്ചയാകുന്നത്. എംജി മോട്ടറിന്റെ ഇന്റർനെറ്റ് എസ്‍‌യുവി ഹെക്ടറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുത്തൻ വാഹനവിശേഷങ്ങൾ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നതും. 

അഞ്ച് മാസം ക്ഷമയോടെ കാത്തിരുന്നതിന് പിന്നാലെയാണ് വാഹനം ലഭിച്ചതെന്നും ഇനിയുള്ള തന്റെ യാത്രകളിലേക്ക് വാഹനത്തെ സ്വാ​ഗതം ചെയ്യുന്നെന്നും കുറിച്ചുകൊണ്ടാണ് ഷോറൂമിൽ നിന്ന് പകർത്തിയ വിഡിയോ രചന പങ്കുവച്ചിരിക്കുന്നത്. 

ഹെക്ടറിന്റെ വൈൻ റെഡ് നിറമാണ് താരം തിരഞ്ഞെടുത്തത്. ഏകദേശം 12.48 ലക്ഷം മുതൽ പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് ഷോറൂം വില. 

രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരിലെത്തിയ ഹെക്ടർ ഏറെ പെട്ടെന്നാണ് വാഹനപ്രേമികൾക്കിടയിൽ സ്ഥാനം കണ്ടെത്തിയത്.  കുറഞ്ഞ വിലയും പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്