ചലച്ചിത്രം

'സൂര്യ, കാർത്തി', ആർക്കൊപ്പമാണ് അഭിനയിക്കാൻ ബുദ്ധിമുട്ട്? ഒട്ടും ആലോചിക്കാതെ ജ്യോതികയുടെ മറുപടി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

മ്പി എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ ആദ്യമായി ബി​ഗ് സ്ക്രീനിൽ ഒന്നിക്കുകയാണ് ജ്യോതികയും കാർത്തിയും. സിനിമയിലും  ജ്യോതികയുടെ അനിയന്റെ വേഷമാണ് കാർത്തിയുടേത്. കാർത്തിക്കൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ സന്തോഷം ജ്യോതിക ഇതിനോടകം പല വേദികളിലും തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ രസകരമായ മറ്റൊരു ചോദ്യത്തിനാണ് ജ്യോതിക മറുപടി പറഞ്ഞിരിക്കുന്നത്. 

സൂര്യയ്ക്കൊപ്പമാണോ കാർത്തിക്കൊപ്പമാണോ അഭിനയിക്കാൻ ബുദ്ധിമുട്ട്? എന്നായിരുന്നു ജ്യോതികയോടു‌ള്ള ചോദ്യം. ഇതിന് ഒട്ടും ആലോചിക്കാതെ സൂര്യ എന്ന് മറുപടിപറയുകയായിരുന്നു ജ്യോതിക. സൂര്യയ്ക്കൊപ്പം അഭിനയിക്കുമ്പോൾ കൂടുതൽ വഴക്കുണ്ടാകുമെന്നായിരുന്നു ഇതിന് കാരണമായി നടി പറഞ്ഞത്.

നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച സൂര്യയുടെ ജ്യോതികയും വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തിൽ‌ നിന്ന് വിട്ടുനിന്ന ജ്യോതിക 2015 ൽ ’36 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന