ചലച്ചിത്രം

കുട്ടി ഗിരിയായി ജയസൂര്യയുടെ മകന്‍ ബിഗ് സ്‌ക്രീനിലേക്ക്; തൃശൂര്‍ പൂരത്തില്‍ ആദിയുടെ സര്‍പ്രൈസും 

സമകാലിക മലയാളം ഡെസ്ക്

യസൂര്യ പ്രധാനവേഷത്തില്‍ എത്തുന്ന ആക്ഷന്‍ ചിത്രം തൃശൂര്‍ പൂരത്തിലൂടെ മറ്റൊരു താരപുത്രൻ കൂടെ വെള്ളിത്തിരയിലേക്കെത്തുകയാണ്. ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യയാണ് ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്. അച്ഛന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് മകന്റെ അരങ്ങേറ്റം. മുമ്പ് ജയസൂര്യയുടെതന്നെ 'ലാൽ ബഹദൂർ ശാസ്ത്രി' എന്ന ചിത്രത്തിലും അദ്വൈത് ചെറിയ വേഷത്തിലെത്തിയിട്ടുണ്ട്. 

പക്കാ ആക്ഷന്‍ നിറച്ചെത്തുന്ന ചിത്രത്തിൽ തൃശൂരിലെ ലോക്കല്‍ ഗുണ്ടയായിട്ടാണ് ജയസൂര്യയുടെ കഥാപാത്രം. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. 

ചിത്രത്തില്‍ വിജയ് ബാബുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്വാദി റെഡ്ഡിയാണ് നായിക. സുദേവ് നായര്‍, ഇന്നസെന്റ്, സാബുമോന്‍ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതസംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

പുണ്യാളന്‍ അഗര്‍ബത്തീസിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തില്‍ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ സിനിമയാണിത്. ചിത്രം ഇന്നുമുതൽ തീയറ്ററിൽ എത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ