ചലച്ചിത്രം

ഷാരുഖിനെ നായകനാക്കാന്‍ മലയാളത്തില്‍ നിന്ന് മറ്റൊരു സംവിധായകന്‍ കൂടി; കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സൂപ്പര്‍താരം

സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ നായകനാക്കി സംവിധായകന്‍ ആഷിക് അബു സിനിമ ഒരുക്കുന്നതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആഷിക് അബു മാത്രമല്ല, മലയാളത്തിലെ മറ്റൊരു സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കൂടി ഷാരുഖിനെ നായകനാക്കാന്‍ ഒരുങ്ങുകയാണ്. ആദ്യ സിനിമയിലൂടെതന്നെ മലയാളികളെ ഞെട്ടിച്ച സംവിധായകന്‍ മഹേഷ് നാരായണനെയാണ് ചര്‍ച്ചകള്‍ക്കായി കിങ് ഖാന്‍ ക്ഷണിച്ചിരിക്കുന്നത്. മഹേഷിന്റെ ടേക്ക് ഓഫ് മികച്ച ശ്രദ്ധ നേടിയിരുന്നു. 

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന മാലിക്കിന്റെ തിരക്കിലാണ് മഹേഷ് ഇപ്പോള്‍. ചിത്ര് പൂര്‍ത്തിയാക്കിയതിന് ശേഷം ഷാരൂഖുമായി ചേര്‍ന്ന് ചിത്രം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറച്ചു നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. മികച്ച സിനിമയിലൂടെ തിരിച്ചുവരവ് നടത്താന്‍ വേണ്ടിയാണ് ഷാരുഖ് തെന്നിന്ത്യയിലെ മികച്ച സംവിധായകരുമായി കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഷാരുഖ് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആഷിഖ് അബു സിനിമയെക്കുറിച്ച് പറഞ്ഞത്. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനോടൊപ്പമാണ് താരം ഷാരുഖിനെ കാണാനെത്തിയത്. ശ്യാം തിരക്കഥ ഒരുക്കുന്ന ചിത്രം ഹിന്ദിയിലായിരിക്കും എടുക്കുക എന്നാണ് ആഷിക് അബു പറഞ്ഞത്. 2020 ന്റെ പകുതിയോടെ ചിത്രം ആരംഭിക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ തമിഴ് സംവിധായകന്‍ ആറ്റ്‌ലിയ്‌ക്കൊപ്പവും ചേര്‍ന്ന് ഷാരുഖ് സിനിമചെയ്യും എന്ന് റിപ്പോര്‍ട്ടുണ്ട്. കൂടാതെ വൈട്രിമാരനും സൂപ്പര്‍സ്റ്റാറിന്റെ ലിസ്റ്റിലുണ്ട്. സീറോയാണ് ഷാരുഖിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതിന് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു