ചലച്ചിത്രം

പുരസ്‌കാരങ്ങളെ രാഷ്ട്രീയവത്കരിക്കരുത്; സുഡാനി ടീമിന് എതിരെ മേജര്‍ രവി

സമകാലിക മലയാളം ഡെസ്ക്

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയ സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. പുരസ്‌കാരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയിലെ ജൂറി അംഗം കൂടിയാണ് അദ്ദേഹം. 

സംവിധായകന്‍ സക്കരിയ മുഹമ്മദാണ് ഫേയ്‌സ്ബുക്കിലൂടെ പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹ്‌സിന്‍ പരാരിയും നിര്‍മാതാക്കളും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പൗരത്വ ഭേദഗതിഎന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും.' സക്കരിയ കുറിച്ചു. റിജെക്ട് സിഎബി, ബോയ്‌കോട്ട് എന്‍ആര്‍സി എന്നീ ഹാഷ്ടാഗിലാണ് പോസ്റ്റ്.ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്ത നടി സാവിത്രി ശ്രീധരനും ചടങ്ങ് ബഹിഷ്‌കരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയയ്ക്ക് ലഭിച്ചത്. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് നടി സാവിത്രിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത