ചലച്ചിത്രം

പ്രിയ പ്രസംഗിക്കുമ്പോള്‍ അരികില്‍ ഇസയേയും എടുത്ത് ചാക്കോച്ചന്‍; സൂപ്പര്‍ ഡാഡിയെന്ന് ആരാധകര്‍; വൈറലായി ചിത്രം

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ സൂപ്പര്‍ കപ്പിള്‍സാണ് കുഞ്ചാക്കോ ബോബനും പ്രിയയും. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇരുവരുടേയും ജീവിതത്തിലേക്ക് ഇസ എത്തിയത് കേരളം ഒന്നടങ്കമാണ് ആഘോഷിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇവരുടെ കുടുംബ ചിത്രമാണ്. വേദിയില്‍ നിന്ന് പ്രിയ സംസാരിക്കുമ്പോള്‍ ഉറങ്ങുന്ന കുഞ്ഞിനേയും പിടിച്ച് ചിരിയുമായി നില്‍ക്കുന്ന ചാക്കോച്ചനെയാണ് ചിത്രത്തില്‍ കാണുന്നത്. മനോഹര ചിത്രം സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. 

പ്രിയയുടെ സ്‌കൂള്‍ റീയൂണിയനെത്തിയതായിരുന്നു ദമ്പതികള്‍. ചാക്കോച്ചന്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളില്‍ തിളക്കം കാണുന്നതിനേക്കാള്‍ അമൂല്യമായി മറ്റൊന്നുമില്ല... 20 വര്‍ഷത്തിനുശേഷം ആദ്യമായി ടിവിഎം സെന്റ് തോമസ് സ്‌കൂളിലെ പ്രിയയുടെ ബാച്ചിന്റെ പുനഃസമാഗമ വേദിയിലാണ് ഞങ്ങള്‍. കൂടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനവും. വീണ്ടും അവളെ സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയെപ്പോലെ തോന്നിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.' കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 

ഇരുവരുടേയും പ്രണയത്തെ വാഴ്ത്തി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. ചാക്കോച്ചന്‍ മികച്ച അച്ഛനാണെന്നുപറയുന്നവരും നിരവധിയാണ്. ഏപ്രില്‍ 16 നാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. മലയാള സിനിമ ലോകവും ആരാധകരും ആവേശത്തോടെയാണ് കുഞ്ഞിനെ സ്വീകരിച്ചത്. സിനിമ തിരക്കുകള്‍ക്കിടയിലും ഇസയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ശ്രമിക്കാറുണ്ട്. ആരാധകരുമായി ഇസയുടെ വിശേഷവും താരം പങ്കുവെക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു