ചലച്ചിത്രം

'തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഒരു ഡോക്ടറേറ്റ് നൽകണം'; വിമർശനവുമായി ചിന്മയി 

സമകാലിക മലയാളം ഡെസ്ക്

വിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് ഗായിക ചിന്മയി ശ്രീപാദ. മീ ടൂ ആരോപണം നേരിടുന്ന വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ വിമർശനം. തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണമെന്നാണ് ചിന്മയിയുടെ ട്വീറ്റ്. 

ചെന്നൈയിലെ എസ് ആര്‍ എം സർവകലാശാലയില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. താനടക്കമുള്ള ഒന്‍പത് സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച വൈരമുത്തുവിനെ ആദരിച്ചുകൊണ്ട്  ഡോക്ടറേറ്റ്  നൽകുന്നതിൽ വരെയെത്തിയിരിക്കുകയാണ് കാര്യങ്ങളെന്നാണ് ചിന്മയിയുടെ വാക്കുകൾ. 

താൻ പരാതി നൽകി ഒരു വർഷമായിട്ടും വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടില്ലെന്നും ചിന്മയി ചൂണ്ടിക്കാട്ടുന്നു. വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകുന്നു,  വിദേശയാത്രകള്‍ നടത്തുന്നു, രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്കൊപ്പം വേദി പങ്കിടുന്നു. എന്റെ പരാതിയിൽ അന്വേഷണം നടത്താൻ ഒരു ശ്രമവും നടത്തിയിട്ടില്ല. മനോഹരമായ രാജ്യം, മനോഹരമായ ജനത, ചിന്മയി ട്വീറ്റ് ചെയ്തു. അറിയപ്പെടുന്ന ആളുകളുടെ പീഡനകഥകൾ പുറത്തുപറഞ്ഞാലും അവർക്കതിൽ ഒരു നഷ്ടവും സംഭവിക്കില്ലെന്നും തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും ചിന്മയി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

സ്വര്‍ണം പണയം വച്ചാല്‍ ഇനി കൈയില്‍ കിട്ടുക 20,000 രൂപ മാത്രം; നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്

മുസ്ലീം വിദ്വേഷ പരാമര്‍ശം; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍