ചലച്ചിത്രം

പഴയ എസി ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ വെച്ച് സിനിമാനടന്‍ ; ഒഎല്‍എക്‌സില്‍ ചോദിച്ചത് 11,500 രൂപ ; കിട്ടിയത് മുട്ടന്‍ പണി

സമകാലിക മലയാളം ഡെസ്ക്


മുംബൈ : താന്‍ ഉഫയോഗിച്ചുകൊണ്ടിരുന്ന പഴയ എയര്‍ കണ്ടിഷണര്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച സിനിമാ താരത്തിന് കിട്ടിയത് മുട്ടന്‍ പണി. ബോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ മോഹക് ഖുറാനയ്ക്കാണ് പണി കിട്ടിയത്. തട്ടിപ്പിനിരയായ ഖുറാന മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മോഹക് ഖുറാന തന്റെ പഴയ എയര്‍ കണ്ടീഷണര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഒഎല്‍എക്‌സിലാണ് വില്‍പ്പനയ്ക്ക് വെച്ചത്. എസിയുടെ ചിത്രം സഹിതം ഡിസംബര്‍ 21 നാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. 11,500 രൂപയാണ് താരം എസിക്ക് വിലയായി ആവശ്യപ്പെട്ടിരുന്നത്.

പിറ്റേദിവസം തന്നെ മോഹക് ഖുറാനയ്ക്ക് ആദ്യ കസ്റ്റമറുടെ ഫോണ്‍ വിളിയെത്തി. വിലപേശല്‍ പ്രതീക്ഷിച്ചെങ്കിലും യാതൊരു ചര്‍ച്ചയുമുണ്ടായില്ല. പകരം താന്‍ ഒരു ക്യുആര്‍ കോഡ് അയക്കുമെന്നും അത് സ്‌കാന്‍ ചെയ്താന്‍ നടന്റെ അക്കൗണ്ടിലേക്ക് പണം എത്തുമെന്നും അറിയിച്ചു.

അല്‍പ്പസമയത്തിനകം നടന് ക്യൂആര്‍ കോഡ് ലഭിച്ചു. ഖുറാന അത് സ്‌കാന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ ഖുറാനയുടെ അക്കൗണ്ടില്‍ നിന്നും 11,500 രൂപ കുറവുവന്നതായുള്ള സന്ദേശമാണ് ലഭിച്ചത്. സെക്കന്‍ഡുകള്‍ക്കകം 23,000 രൂപ കൂടി പിന്‍വലിക്കപ്പെട്ടതായി സന്ദേശം ലഭിച്ചു. ആകെ 34,500 രൂപയാണ് ഖുറാനയ്ക്ക് നഷ്ടമായത്.

ഇതോടെ കസ്റ്റമറുടെ ഫോണിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ലെന്ന് മോഹക് ഖുറാന പറഞ്ഞു. തനിക്ക് നേരെ സൈബര്‍ തട്ടിപ്പാണ് നടന്നതെന്ന് താരം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്