ചലച്ചിത്രം

സ്വിസ് ദിനങ്ങൾ ആഘോഷമാക്കി ജയസൂര്യയും കുടുംബവും; ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ യുവതാരങ്ങൾ മിക്കവരും യാത്രകളെ സ്നേഹിക്കുന്നവരാണ്. ഷൂട്ടിങ് തിരക്കുകൾക്ക് അവധി കൊടുത്ത് പലരും കുടുംബവുമൊത്ത് ചിലവിടാൻ  സമയം കണ്ടെത്താറുണ്ട്. പലപ്പോഴും യാത്രകളിലാണ് ഈ ആഘോഷദിനങ്ങൾ ചെന്നെത്തുന്നത്. നടൻ ഇന്ദ്രജിത്തും കുടുംബവും ജർമനിയിലേക്കാണ് ഇക്കുറി അവധി ആഘോഷിക്കാൻ പോയതെങ്കിൽ നടൻ ജയസൂര്യയുടെയും കുടുംബത്തിന്റെയും ആഘോഷം സ്വിറ്റ്സർലൻഡിലാണ്.

ഭാര്യ സരിതയ്ക്കും മക്കൾക്കുമൊപ്പമാണ് ജയസൂര്യയുടെ സ്വിറ്റ്സർലൻഡ് പര്യടനം. യാത്രയുടെ ചിത്രങ്ങൾ ജയസൂര്യയുടെയും സരിതയുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞുകഴിഞ്ഞു. മഞ്ഞുതുള്ളികള്‍ക്ക് നടുവില്‍ യാത്രയേ ആവോളം ആസ്വദിച്ചുകൊണ്ടുള്ളതാണ് ഓരോ ചിത്രങ്ങളും. 

പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ പരസ്പരം ട്രോളുക്കൊണ്ടുള്ള കമന്റുകള്‍ക്കും ഇവര്‍ക്കിടയില്‍ കുറവില്ല. സരിത പങ്കുവച്ച ചിത്രത്തിനടയില്‍ ചേച്ചി അടിപൊളി...കൂടെയുള്ള ചേട്ടന്‍ അതിനേക്കാള്‍ അടിപൊളി എന്നായിരുന്നു ജയസൂര്യയുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ