ചലച്ചിത്രം

ബച്ചന്റെ പിങ്ക് പോലെ അല്ല, തലയുടേത് പക്ക ആക്ഷന്‍ പടം; പിങ്കിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് ബോണി കപൂര്‍

സമകാലിക മലയാളം ഡെസ്ക്

അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തിയ പിങ്ക് മികച്ച വിജയമായിരുന്നു. അതിന് പിന്നാലെ തല അജിത്തിനെ നായകനാക്കി തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ് ചിത്രം. എകെ 59 എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറാണ്. എന്നാല്‍ ബച്ചന്റെ പിങ്ക് പോലെയായിരിക്കില്ല തലയുടെ പിങ്ക് റീമേക്ക്. ചിത്രം പക്കാ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്നാണ് ബോണി കപൂര്‍ പറയുന്നത്. അജിത്തിന്റെ അറുപതാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എകെ 59 ന്. 

'ഇത് പക്കാ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. അല്ലാതെ പിങ്കിന്റെ റീമേക്ക് പോലെ ആയിരിക്കില്ല.' ബോണി കപൂര്‍ പറഞ്ഞു. ബോളിവുഡ് നടി വിദ്യ ബാലന്‍ ചിത്രത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അജിത്തിന്റെ നായികയായിട്ടാണ് വിദ്യ ബാലന്‍ എത്തുന്നത്. വളരെ പ്രത്യേകതകള്‍ ഉള്ള കഥാപാത്രമാണ് ഇത് എന്നാണ് ബോണി കപൂര്‍ പറയുന്നത്. വിദ്യയുടെ ആദ്യ തമിഴ് സിനിമയാണ് ഇത്. 

പൊങ്കലിന് റിലീസ് ചെയ്ത അജിത്തിന്റെ വിശ്വാസം വന്‍ വിജയമായിരുന്നു. രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പം ഇറങ്ങിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ആക്ഷന്‍ പാക്ക്ഡായി പുറത്തിറക്കുന്ന പിങ്ക് റീമേക്കും മികച്ച വിജയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ബോണി കപൂര്‍. ശ്രദ്ധ ശ്രീനാഥ്, രാഗരാജ് പാണ്ഡ്യ എന്നിവരാണ് കെഎല്‍ 59 ല്‍ പ്രധാന റോളില്‍ എത്തുന്നത്. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യും. 

അജിത്തിനെ വെച്ച് സിനിമ നിര്‍മിക്കണമെന്നത് ശ്രീദേവിയുടെ ആഗ്രഹമായിരുന്നു എന്നാണ് ബോണി കപൂര്‍ പറയുന്നത്. അത് സാധിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം. ഇത് കൂടാതെ അജിത്തിനെവെച്ച് മറ്റൊരു സിനിമ കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും. 2020 ല്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത