ചലച്ചിത്രം

'കോംപ്രമൈസ് ചെയ്തുള്ള വേഷം എനിക്ക് വേണ്ട, പമ്പില്‍ പെട്രോളടിച്ചായാലും ഞാന്‍ ജീവിക്കും'; മഡോണ സെബാസ്റ്റിയന്‍

സമകാലിക മലയാളം ഡെസ്ക്

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ മീടൂ മൂവ്‌മെന്റ് ശക്തമായതോടെ ഇവിടെയും അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പല പ്രമുഖര്‍ക്കും സമ്മതിക്കേണ്ടതായി വന്നു. സിനിമയിലെ അവസരവും മറ്റും കുറയും എന്ന് ഭയന്നാണ് കൂടുതല്‍ പേരും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറയാത്തത്. എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു അനുഭവമുണ്ടായാല്‍ പേടിയില്ലാതെ തുറന്നു പറയുമെന്നാണ് നടി മഡോണ സെബാസ്റ്റിയന്‍ പറയുന്നത്. 

താന്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആള്‍ അല്ലെന്നും പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും താന്‍ ജീവിക്കും എന്നാണ് താരം പറയുന്നത്. 'എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്‌പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു.'

കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്റ്റിലാണ് താരം മനസു തുറന്നത്. സിനിമയില്‍ നിന്ന് തനിക്ക് പണവും പാര്‍പ്പിടവുമെല്ലാം ലഭിച്ചെന്നും അതിന്റെ നന്ദിയും തനിക്കുണ്ടെന്നും മഡോണ പറഞ്ഞു. പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങള്‍ ലഭിക്കൂ എന്ന് വന്നാല്‍ എനിക്ക് വേണ്ട. ഇത്രയേ ഉള്ളു വെരി സിംപിള്‍. നമ്മളെ ബഹുമാനിക്കാത്തവര്‍ക്കൊപ്പം നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല- മഡോണ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ