ചലച്ചിത്രം

ഇത്തവണ 'ലൈക്കോട് ലൈക്ക്' ; ലൗവേഴ്സ് ഡേയുടെ പുതിയ ​ഗാനമെത്തി ; വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

പ്രിയ വാര്യരുടെ കണ്ണിറുക്കൽ കൊണ്ട് ശ്രദ്ധേയമായ ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ലൗവേഴ്സ് ഡേയുടെ പുതിയ ഗാനമെത്തി. ദിനകറും ഹരിണിയും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. ശ്രീ സായ് കിരണിന്‍റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അഡാർ ലൗവിലെ മലയാളത്തിലെ പാട്ടുകൾക്ക് വലിയ തോതിലുള്ള വിമർശനങ്ങളാണ് ലഭിച്ചത്. ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ലൈക്കുകളേക്കാളധികം ഡിസ്‌ലൈക്കായിരുന്നു ലഭിച്ചത്. എന്നാൽ അന്യഭാഷകളിലേക്ക് മാറുമ്പോൾ പാട്ടുകൾക്ക് ലൈക്കുകളാണധികവും. യൂട്യൂബിൽ ഇറങ്ങിയ ഗാനം ഇതിനോടകം ആറുലക്ഷത്തോളം ആളുകളാണ് കണ്ടത്. 

ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്കിലും തമിഴിലും കന്നഡയിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ഒമർ ലുലുവാണ് സംവിധായകൻ. ലൗവേഴ്സ് ഡേ എന്ന പേരിൽ തെലുങ്കിൽ റീമേക്ക് ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എ ​ഗുരുരാജ്, സിഎച്ച് വിനോദ് റെഡ്ഡി എന്നിവർ ചേർന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത