ചലച്ചിത്രം

യാത്ര കണ്ടു, ഇകഴ്ത്തിയ നാക്ക് കൊണ്ടു തന്നെ പുകഴ്ത്തി: മമ്മൂട്ടിയെ പ്രശംസിച്ച് രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്

മുഖം നോക്കാതെ അഭിപ്രായം പറയുന്ന ആളാണ് രാംഗോപാല്‍ വര്‍മ്മ. അത് സൂപ്പര്‍താരങ്ങളോ, രാഷ്ട്രീയനേതാക്കളോ ആരുമാകട്ടേ ആര്‍ജിവി തനിക്ക് പറയാനുള്ളത് കടുത്ത ഭാഷയില്‍ തന്നെ അവതരിപ്പിക്കും. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനെതിരെയും അദ്ദേഹം തന്റെ പരിഹാസവര്‍ഷം ചൊരിഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ മമ്മൂട്ടിയെ വാനോളം പ്രശംസിച്ചാണ് രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയെയും അതിലെ അഭിനയത്തെയും വാനോളം പ്രശംസിച്ച ആര്‍ജിവി ട്വീറ്റ് വൈറലാവുകയാണ്. വൈഎസ്ആറിനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ആര്‍ജിവി ട്വീറ്റ് ചെയ്തത്. യാത്ര ഗംഭീരമായെന്നും വൈഎസ്ആറിനെ പുനരവതരിപ്പിച്ച മഹി വി രാഘവിനും അദ്ദേഹത്തെ തന്നിലേക്ക് ആവാഹിച്ച മമ്മൂട്ടിക്കും അഭിനന്ദനമെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്. 

ആര്‍ജിവിയുടെ ട്വീറ്റിന് താഴെ മമ്മൂട്ടി ആരാധകരും കമന്റുകളുമായി എത്തി. മണിരത്‌നത്തിന്റെ ഓക്കെ കണ്‍മണി കണ്ടതിന് ശേഷം മമ്മൂട്ടിയെ ദുല്‍ഖറുമായി താരതമ്യം ചെയ്ത് തരംതാഴ്ത്തിയ ആര്‍ജിവിയുടെ പഴയ ട്വീറ്റ് തങ്ങള്‍ മറന്നിട്ടില്ലെന്നും ഈ പ്രശംസയ്ക്ക് നന്ദിയുണ്ടെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. 

ലക്ഷ്മി എന്‍ടിആര്‍ എന്ന പേരില്‍ ആന്ധ്രയുടെ മറ്റൊരു ഇതിഹാസ നായകന്‍ എന്‍ടിആറിനെ പറ്റിയുളള ആര്‍ജിവിയുടെ സിനിമ ഉടന്‍ റിലീസ് ആകാനിരിക്കെയാണ് ഈ അഭിനന്ദനം എന്നത് മറ്റൊരു ശ്രദ്ധേയ ഘടകമാണ്. 

നേരത്തെ സൂര്യ ഉള്‍പ്പടെ നിരവധി പേരാണ് മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മമ്മൂട്ടി നായകനായി എത്തിയ തമിഴ് ചിത്രം പേരന്‍പും തെലുങ്ക് ചിത്രം യാത്രയും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. രണ്ട് ചിത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റുകള്‍ സ്വന്തമാക്കിയ മമ്മൂക്കയ്ക്ക് ഇത് നല്ലകാലമാണെന്ന് തോന്നുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത