ചലച്ചിത്രം

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അം​ഗങ്ങളെ രൂപീകരിച്ച് ഉത്തരവ്; സിനിമാ വിഭാഗം ജൂറിയായി നടി നവ്യ നായരും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി അം​ഗങ്ങളെ രൂപീകരിച്ച് ഉത്തരവിറങ്ങി. പ്രശസ്ത ചലച്ചിത്രകാരൻ കുമാർ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയർമാൻ. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പി കെ പോക്കറാണ് രചനാവിഭാഗം ജൂറി ചെയർമാൻ. 

നടി നവ്യ നായർ സിനിമാ വിഭാഗം ജൂറി അംഗമാണ്. ഷെറി ഗോവിന്ദൻ, ജോർജ് ജോസഫ് (ജോർജ് കിത്തു), കെ.ജി. ജയൻ, മോഹൻദാസ്, വിജയകൃഷ്ണൻ, ബിജു സുകുമാരൻ, പി.ജെ. ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്) എന്നിവരാണ് സിനിമാ വിഭാ​ഗം ജൂറിയിലെ മറ്റ് അം​ഗങ്ങൾ. ഡോ. ജിനേഷ് കുമാർ എരമോം, സരിത വർമ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങൾ. 

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ആമിയും അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ ചിത്രസന്നിവേശം നിർവഹിച്ച കാർബണും അവാർഡിന് പരിഗണിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ചിത്രങ്ങള്‍ വ്യക്തിഗത പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കരുതെന്നാണ് നിയമം. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിച്ചാലും വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല. മറ്റു അണിയറപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനു നിയമതടസ്സമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍