ചലച്ചിത്രം

'ആ കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും'; തുറന്നുപറഞ്ഞ് അപർണ ബാലമുരളി 

സമകാലിക മലയാളം ഡെസ്ക്

ഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി നായികനിരയിലേക്ക് ഉയർന്ന നടിയാണ് അപർണ ബാലമുരളി. എന്നാൽ യാതൊരു പരിശ്രമവും കൂടാതെ അനായാസമായി സിനിമയിൽ എത്തിയതിൽ കുറ്റബോധമുണ്ടെന്നാണ് താരത്തിന്റെ വാക്കുകൾ. 

"സിനിമയില്‍ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ വളരെ എളുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഒരുപാട് പേര്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയില്‍ വരുന്നത്. അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും", അപർണ പറഞ്ഞു. 

ഒരു നല്ല അഭിനേതാവായി അറിയപ്പെടണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും നായികയായി അവസരങ്ങളുള്ളപ്പോഴും മറ്റു കഥാപാത്രങ്ങളായുമെത്താന്‍ തനിയ്ക്ക് മടിയില്ലെന്നും താരം പറഞ്ഞു. 

"അള്ള് രാമേന്ദ്രനില്‍ ചാക്കോച്ചന്റെ സഹോദരിയുടെ കഥാപാത്രമാണ് എന്റേത്. ബിടെക്കിലാണെങ്കിലും നൂറ് ശതമാനം സ്‌ക്രീന്‍ സ്‌പേസ് ഉള്ള കഥാപാത്രമല്ലെങ്കിലും അത് ചെയ്യുന്നതില്‍ എനിക്കൊരു സംതൃപ്തി തോന്നുന്നുണ്ട്", അപര്‍ണ വ്യക്തമാക്കി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അപർണ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ