ചലച്ചിത്രം

'ഇത് ഒരു നടിക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്നത്': രജിഷ വിജയന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെറിയ ഇടവേഷയ്ക്ക് ശേഷം ജൂണ്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ നടി രജിഷ വിജയന്‍ വീണ്ടും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. റിലീസിന് മുന്‍പേ ഈ ചിത്രത്തിനായി രജിഷ നടത്തിയ മുന്നൊരുക്കങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ജൂണായി ജീവിച്ച് രജിഷ വീണ്ടും കൈയ്യടി നേടിയിരിക്കുന്നു.

ജൂണിലേക്ക് അവസരം തേടിയെത്തിയപ്പോള്‍ അതൊരിക്കലും വിട്ടുകളയരുതെന്ന് തനിക്കുണ്ടായിരുന്നെന്നും ഒരു നടിക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കുട്ടുന്ന സ്‌ക്രിപ്റ്റാണ് ഇതെന്നുമാണ് രജിഷയുടെ വാക്കുകള്‍. 'വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് ജൂണ്‍ അതുകൊണ്ടുതന്നെ എന്റെ നൂറ് ശതമാനം പരിശ്രമവും ഇതിനായി നല്‍കണമെന്നുണ്ടായിരുന്നു', രജിഷ പറഞ്ഞു.

ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് സിനിമ. ഒരു കൗമാര വിദ്യാര്‍ത്ഥിനിയായി ഞെട്ടിക്കുന്ന മേക്കോവറിലാണ് രജിഷയെ ചിത്രത്തില്‍ കാണാനാകുക. അവളുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണ്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. കഥാപാത്രമാവാന്‍ വേണ്ടി ഒന്‍പത് കിലോ ശരീര ഭാരം കുറയ്ക്കുകയും നീളമുള്ള മുടി മുറിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍