ചലച്ചിത്രം

ഇത് പ്രണയവിവാഹമല്ല, സയേഷ ഒരു സാധാരണ പെൺകുട്ടി; ആര്യയുമായുള്ള വിവാഹത്തെക്കുറിച്ച് സയേഷയുടെ അമ്മ 

സമകാലിക മലയാളം ഡെസ്ക്

റെ ചർച്ചയായ തെന്നിന്ത്യൻ നടൻ ആര്യയുടെയും നടി സയേഷയുടെയും പ്രണയവിവാഹമല്ലെന്ന് വെളിപ്പെടുത്തി കുടുംബം. സയേഷയുടെ അമ്മ ഷഹീൻ ബാബുവാണ് വിവാഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നപ്പോൾ തങ്ങളുടെ കുടുംബം സമ്മതിക്കുകയായിരുന്നെന്നും ഇരുവരും പ്രണയത്തിലായിരുന്നെന്ന തരത്തിൽ പുറത്ത് വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഷഹീൻ ബാനു പറഞ്ഞു. 

ആര്യയും സയേഷ്യയും ഒന്നിച്ചഭിനയിച്ച ഗജനികാന്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എല്ലാ കാര്യങ്ങളും വളരെ ലാഘവത്തോടെ കാണുന്ന വ്യക്തിയായി തോന്നുമെങ്കിലും ജീവിതത്തെ വളരെ ഗൗരവത്തോടെ നോക്കി കാണുന്ന ആളാണ് ആര്യയെന്ന് ഷഹീൻ ബാനു പറഞ്ഞു. സിനിമയില്‍ മോഡേണ്‍ വേഷങ്ങള്‍ ചെയ്യുന്ന സയേഷ ജീവിതത്തില്‍ പാരമ്പര്യങ്ങളെ പിന്തുടരുന്ന സാധാരണ പെണ്‍കുട്ടിയാണെന്നും അമ്മ പറഞ്ഞു. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹം നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ എന്ന പേരിൽ നടത്തിയ  'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോയുമായി ബന്ധപ്പെടുത്തി വലിയ വിമർശനങ്ങൾ‌ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹത്തെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി സയേഷയുടെ അമ്മ രം​ഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം