ചലച്ചിത്രം

മഞ്ഞുമലകള്‍ക്ക് മുന്നില്‍ നിന്ന് സൗന്ദര്യയുടെയും വിശാഖന്റെയും മധുവിധു ചിത്രങ്ങള്‍, മകനെ മിസ് ചെയ്യുന്നെന്ന് ഹാഷ്ടാഗ്; ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഇളയ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്തിന്റെയും നടന്‍ വൈശാഖന്റെയും വിവാഹാഘോഷ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങളും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു. 

ഐസ്ലാൻഡിലാണ് സൗന്ദര്യയുടെയും വൈശാഖിന്റെയും മധുവിധു ആഘോഷം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സൗന്ദര്യയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മഞ്ഞുമലകൾക്ക് മുന്നിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. 

ഫെബ്രുവരി 11-ാം തിയതി ചെന്നൈയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആഘോഷങ്ങൾക്കിടയിൽ രജനീകാന്ത് നൃത്തം ചെയ്യുന്ന വിഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാര്‍ എന്ന് കുറിച്ചുകൊണ്ട് സൗന്ദര്യ പങ്കുവച്ച് ചിത്രങ്ങളും ഏറെ ശ്രദ്ധയാകർഷിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി