ചലച്ചിത്രം

പ്രൈസ് സ്റ്റിക്കര്‍ മാറ്റാതെ അവാര്‍ഡ് വേദിയില്‍; ജോജു 'സിംപ്ലസ്റ്റ് ഹീറോ' എന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്


ഫേസ്ബുക്കിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബിന്റെ (സിപിസി) മികച്ച നടനുള്ള അവാർഡ് വാങ്ങി നടൻ ജോജു നടത്തിയ പ്രസം​ഗം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ പരിപാടിക്കെത്തിയപ്പോൾ ജോജു ധരിച്ചിരുന്ന വേഷമാണ് പുതിയ ചർച്ചാവിഷയം. അവാർഡ് വേദിയിൽ മുണ്ടും ഷർട്ടും ധരിച്ചെത്തിയ താരം മുണ്ടിൽ വില രേഖപ്പെടുത്തിയിരുന്ന സ്റ്റിക്കർ മാറ്റാൻ മറന്നതാണ് പുതിയ കണ്ടെത്തൽ.

പുതിയ മുണ്ടൊക്കെ മേടിച്ചിട്ട് പ്രൈസ് സ്റ്റിക്കർ മാറ്റുന്ന കാര്യം പോലും ശ്രദ്ധിക്കാതെ അവാർഡ് മേടിക്കാൻ വരുന്ന ഹീറോ ജോജു മാത്രമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. താരത്തിന് 'ദി സിംപ്ലസ്റ്റ് ഹീറോ' എന്ന വിശേഷണമാണ് ഇവർ നൽകുന്നത്. ജോജുവിന്റെ ചിത്രങ്ങൾ സഹിതമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. 

എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ജോജുവിന് പുര്‌സാരം ലഭിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ഏറെ വികാരനിര്‍ഭരനായിട്ടായിരുന്നു ജോജു സംസാരിച്ചത്. 

ഞാന്‍ 25 വര്‍ഷമായി സിനിമയ്ക്ക് പിറകേ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞു വിട്ടിട്ടുണ്ട്, അത് അഭിനയിക്കാന്‍ അറിയാത്ത് കൊണ്ടു തന്നെയാണ്. എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്റെ നാല് മാസം മുന്‍പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ജീവിതത്തില്‍ എനിക്ക് പലതും അപ്രതീക്ഷിതമായി ലഭിച്ചതാണ്. ഇവിടെ ഇരിക്കുന്ന സിനിമാ മോഹികളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും'- ജോജു പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി