ചലച്ചിത്രം

'എനിക്ക് ടെന്‍ഷനുണ്ട്, അത് സാറിനെ ബോധിപ്പിക്കേണ്ട ആവശ്യമില്ല'; ബേബിമോളായി അന്ന എത്തിയതിങ്ങനെ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

'യേശു നമുക്ക് അറിയാത്ത ആള്‍ ഒന്നും അല്ലല്ലോ..?' ട്രെയിലറില്‍ കേട്ട ഈ ഒറ്റ ഡയലോഗില്‍ തന്നെ കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമ തീയറ്ററുകളില്‍ എത്തിയപ്പോള്‍ ബേബി മോള്‍ പ്രേക്ഷകരുടെ പ്രിയ താരമായിക്കഴിഞ്ഞു. ആദ്യ സിനിമയില്‍ തന്നെ മികച്ച വരവേല്‍പ് ലഭിച്ചതിന്റെ ത്രില്ലിലാണ് ബേബി മോളായി ക്യാമറയ്ക്ക് മുന്നിലെത്തിയ അന്ന ബേന്‍. 

അന്നയെ ഒഡിഷന്‍ ചെയ്തതു മുതലുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അന്ന ഒഡിഷന് എത്തുന്നത് മുതല്‍ കുമ്പളങ്ങിയിലെ ബേബി ആകുന്നതുവരെയുള്ള വിശേഷങ്ങള്‍ കാണാം. ചിത്രീകരണ സമയത്തെ രംഗങ്ങള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. 

കുമ്പളങ്ങി നൈറ്റ്‌സ് എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരിക്കുമെന്നും അതിന്റെ കാരണം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നും കുറിച്ചുകൊണ്ടാണ് അന്ന വിഡിയോ ഷെയര്‍ ചെയതിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍