ചലച്ചിത്രം

എന്റെ ഹൃദയം കീഴടക്കിയത് ആ നടനാണ്; കണ്ടാല്‍ 'ഐ ലവ് യൂ' പറയുമെന്ന് വരലക്ഷ്മി 

സമകാലിക മലയാളം ഡെസ്ക്

നായിക വേഷങ്ങള്‍ക്ക് അപ്പുറം വില്ലന്‍ വേഷങ്ങളിലുടെ ജനശ്രദ്ധ ആകര്‍ഷിച്ച നടിയാണ് നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി. വരലക്ഷ്മിയുടെ വിവാഹത്തെ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് ഇതുവരെ പ്രചരിച്ചത്. തെന്നിന്ത്യന്‍ നടന്‍ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന് സംസാരമുണ്ടായിരുന്നു.

എന്നാല്‍ അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഇതോടെ വരലക്ഷ്മിയുടെ വരന്‍ ആരാണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വരലക്ഷ്മി പങ്കുവെച്ച രസകരമായ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന്‍ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് വരലക്ഷ്മി പറഞ്ഞു. 

പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ പ്രഭാസ് സഹതാരം അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി