ചലച്ചിത്രം

വഞ്ചിച്ചെന്ന് പരാതി ; നടി സൊനാക്ഷി സിന്‍ഹ കുടുങ്ങി, കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയശേഷം വഞ്ചിച്ചെന്ന പരാതിയിലാണ് നടിക്കെതിരെ കേസെടുത്തത്. ഡല്‍ഹിയില്‍ സെപ്തംബര്‍ 30 ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായി സംഘാടകര്‍ പരാതിയില്‍ പറഞ്ഞു. 

പണം വാങ്ങിയ നടി എന്നാല്‍ അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ പിന്മാറുകയായിരുന്നു. നടി പങ്കെടുക്കാത്തത് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും, നടി എത്തിയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. 

സംഘാടകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൊറാദാബാദ് ഡിഎസ്പി ഗജ്‌രാജ് സിംഗ്, ദബാംഗ് താരം സൊനാക്ഷി സിന്‍ഹയ്ക്കും മറ്റ് നാലു പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് നടിക്കും കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍