ചലച്ചിത്രം

ജയലളിതയുടെ ജീവിതം പറയാന്‍ വിജയ്; ഒരുങ്ങുന്നത് മുന്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള മൂന്നാമത്തെ ചിത്രം 

സമകാലിക മലയാളം ഡെസ്ക്

പുരട്ചി തലൈവി ജയലളിതയുടെ മരണം തമിഴ്മക്കള്‍ക്ക് വലിയ ആഘാതമായിരുന്നു. അവരുടെ പ്രിയപ്പെട്ട നേതാവിന്റെ വിയോഗം ഇപ്പോഴും അവര്‍ക്ക് വേദനയാണ്. ജയലളിതയുടെ ജീവിതം ആസ്പദമാക്കി സിനിമ ഒരുക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകന്‍ എ.എല്‍ വിജയ്. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. 

ജയലളിതയുടെ 71ാം ജന്മദിനമായ ഫെബ്രുവരി 24നാണ് ചിത്രം പ്രഖ്യാപിച്ചത്. തലൈവി എന്ന് സിനിമ നിര്‍മിക്കുന്നത് വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ്. ഈ സിനിമയുടെ റിസര്‍ച്ചിനുവേണ്ടി വിജയ് ഒന്‍പത് മാസങ്ങള്‍ ചെലവിട്ടതായാണ് വിവരം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്. 

സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ചിത്രം. മലയാളി താരം നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മികച്ച സ്വീകാര്യതെ നേടിയിരുന്നു. നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു.  തന്റെ കമ്പനിയായ വൈസ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ െ്രെപവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 'തായ്: പുരട്ചി തലൈവി' എന്നാണ് ഈ സിനിമയുടെ പേര്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍