ചലച്ചിത്രം

'മേരിക്കുട്ടി കൊടുത്ത സ്‌കിന്‍ അലര്‍ജിക്ക് അയാള്‍ ഇപ്പോഴും മരുന്നു കഴിക്കുകയാണ്'; ജയസൂര്യയെ പുകഴ്ത്തി രഞ്ജിത്ത് ശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

നിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ ആത്മാര്‍ത്ഥമായി സമീപിക്കുന്ന നടനാണ് ജയസൂര്യ. കഥാപാത്രത്തിന്റെപൂര്‍ണതയ്ക്ക് വേണ്ടി എത്ര റിസ്‌ക് എടുക്കാനും താരം തയാറാകും. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ജയസൂര്യയുടെ ആത്മാര്‍ത്ഥതയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍. 

രഞ്ജിത്ത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. രണ്ട് ചിത്രത്തിന് വേണ്ടിയും ജയസൂര്യ ഒരുപാട് ബുദ്ധിമുട്ടി എന്നാണ് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞത്. 'ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ഈ മനുഷ്യന്‍ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചു. മേരിക്കുട്ടി കാരണം കിട്ടിയ skin allergy ക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു. ചില അംഗീകാരങ്ങള്‍ ഒരു ആശ്വാസമാണ്.!' രഞ്ജിത്ത് ശങ്കര്‍ കുറിച്ചു. 

കേരള ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി.പി സത്യനായിട്ടാണ് ക്യാപ്റ്റനില്‍ ജയസൂര്യ അഭിനയിച്ചത്. ട്രാന്‍സ്‌ജെന്‍ഡറായിട്ടാണ് മേരിക്കുട്ടിയില്‍ എത്തിയത്. രണ്ട് ചിത്രത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്