ചലച്ചിത്രം

ശാലിനിയുടെ ഫോണിലേക്ക് നോക്കൂ: അമ്പരന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മിഴിലും മലയാളത്തിലുമൊക്കെയായി ഒരുപിടി നല്ല ചിത്രങ്ങള്‍ ആരാധകര്‍ സമ്മാനിച്ച് രംഗംവിട്ട് പോയ നടിയാണ് ശാലിനി. തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനെ വിവാഹം കഴിച്ച ശേഷം ശാലിനി പിന്നീട് ഒരിക്കലും സിനിമയിലേക്ക് വന്നട്ടില്ല. പക്ഷേ, നടിക്കിപ്പോഴും ചുറ്റിലും ആരാധകരാണ്. 

ആളുകളോട് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമെല്ലാം താരത്തിന് ഇഷ്ടമാണ്. അത്തരത്തില്‍ ഒരു ആരാധകനൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ ജന ശ്രദ്ധയാകര്‍ശിച്ചിരിക്കന്നത്. ശാലിനി ഉപയോഗിക്കുന്ന ഫോണ്‍ ആണ് അതിന് കാരണമായി തീര്‍ന്നത്. 

കുട്ടികള്‍ക്കിടയില്‍ പോലും സ്മാര്‍ട്ട് ഫോണ്‍ തരംഗമാകുന്ന ഈ കാലത്ത് ശാലിനി ഉപയോഗിക്കുന്നത് വളരെ സാധാരണയായ ഒരു ഫോണാണ്. 3310 മോഡല്‍ നോക്കിയ ഫോണാണ് ശാലിനിയുടെ പക്കലുള്ളത്. നടന്‍ അജിതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ 1997ലാണ് ശാലിനി സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആ കാലഘട്ടത്തില്‍ മലയാളത്തിലെ പ്രിയ നായികയെന്ന പദവി അലങ്കരിക്കുകയും ചെയ്ത നടിയാണ് ശാലിനി. 2001ല്‍ പുറത്തിറങ്ങിയ പിരിയാത വരം വേണ്ടും എന്ന ചിത്രത്തിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ